പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപരേഖ/ഫയല്‍ 
India

സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോവാം; സുപ്രീം കോടതിയുടെ അനുമതി

തിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം ഉള്‍പ്പെടെ 'സെന്‍ട്രല്‍ വിസ്ത' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജന വിധി എഴുതി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം ഉള്‍പ്പെടെ 'സെന്‍ട്രല്‍ വിസ്ത' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. പദ്ധതിയുടെ പരിസ്ഥിതി അനുമതി ഉള്‍പ്പെടെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജന വിധി എഴുതി.

പദ്ധതിക്കു അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നും ഭൂവിനിയോഗത്തില്‍ പിഴവുകള്‍ ഇല്ലെന്നും കോടതി വിലയിരുത്തി. പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം ഉള്‍പ്പെടെ ഇരുപതിനായിരം കോടി രൂപയുടേതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. 

പുതിയ പാര്‍ലമെന്റ് മ്ന്ദിരത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ മാസം പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചിരുന്നു. 

രാഷ്ട്രപതിഭവന്‍മുതല്‍ ഇന്ത്യാഗേറ്റ് വരെ നീളുന്ന മൂന്നുകിലോമീറ്റര്‍ രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റം ലക്ഷ്യംവെക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിമാനപദ്ധതിക്കെതിരായ ഹര്‍ജികള്‍ നവംബര്‍ അഞ്ചിനാണ് സുപ്രീംകോടതി വിധിപറയാന്‍ മാറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT