Supreme Court Counsel Escorted Out 
India

സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ അഭിഭാഷകനെ പുറത്താക്കി

മറ്റ് അഭിഭാഷകർ ഈ നടപടിയെ ശക്തമായി അപലപിക്കുകയും കടുത്ത നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ അഭിഭാഷകനെ കോടതിമുറിയിൽ നിന്ന് പുറത്താക്കി. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അഭിഭാഷകനാണ് ചീഫ് ജസ്റ്റിസിനോട് അപമര്യാദയായി പെരുമാറിയത്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നവംബർ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ സമർപ്പിച്ച തന്റെ ഹർജിയിൽ 15 ദിവസമായിട്ടും മറുപടി ലഭിച്ചില്ലെന്നും, അതിനാൽ താൻ നേരിട്ട് കോടതിയെ സമീപിക്കാൻ നിർബന്ധിതനാകുകയായിരുന്നു എന്നുമാണ് അഭിഭാഷകൻ വാദിച്ചത്.

എന്നാൽ നിശ്ചിത നടപടിക്രമങ്ങൾ പാലിക്കാതെ വിഷയം ഉന്നയിക്കാനാവില്ലെന്ന് ജസ്റ്റിസ് വി. മോഹന വ്യക്തമാക്കി. തുടർന്ന് ചീഫ് ജസ്റ്റിസ് അൽപസമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും, ഇതിന് തയ്യാറാകാത്ത അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിയുകയായിരുന്നു. "ഇല്ല, കാത്തിരിക്കാൻ ഞാൻ ഒരുക്കമല്ല, നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കാൻ അർഹതയില്ല, അതിനുള്ള സത്യസന്ധത നിങ്ങൾക്കില്ല" - അഭിഭാഷകൻ വിളിച്ചുപറഞ്ഞു.

ഉടൻതന്നെ കോടതി നടപടികളുടെ ഓഡിയോ-വീഡിയോ സംപ്രേഷണം നിർത്തിവെക്കുകയും, അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ കോടതിമുറിയിൽ നിന്ന് പുറത്തേക്ക് ആനയിക്കുകയും ചെയ്തു. മറ്റ് അഭിഭാഷകർ ഈ നടപടിയെ ശക്തമായി അപലപിക്കുകയും കടുത്ത നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ രാജകുമാരിക്ക്'... മകളുടെ ജന്മദിനത്തില്‍ അച്ഛന്റെ ടെസ്റ്റ് സെഞ്ച്വറി!

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

പിതാവിന്റെ ഭാഗ്യ നമ്പര്‍ പരീക്ഷിച്ചു, അടിച്ചു മോനെ...; ബിഗ് ടിക്കറ്റില്‍ 'സ്വര്‍ണം വാരി' മലയാളികള്‍

പച്ചമുളക് കുലകുത്തി കായ്ക്കാന്‍ വേപ്പിന്‍ പിണ്ണാക്ക്; ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

6,6,6,6,6,6,6,6,6,6, 6,6,6,4,4,4,4,4,4,4,4... 135*! പടിദാറിന്റെ 'അന്യായ അറ്റാക്ക്'!!!