സുപ്രീം കോടതി പിടിഐ
India

'ഇത്തരം നിസാര കാര്യങ്ങളുമായി വരരുത്, പിഴ ചുമത്തും', പാര്‍ലമെന്റില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി

'ഒരു ലക്ഷം രൂപ നിങ്ങള്‍ക്ക് ഞങ്ങള്‍ പിഴ ചുമത്തും, പിന്നെ പൊതുതാല്‍പ്പര്യം എന്നാല്‍ എന്താണെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിങ്ങള്‍ കോടതികളുടെ സമയം പാഴാക്കുകയാണ്' ചീഫ് ജസ്റ്റിസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സവര്‍ക്കറുടെ ഛായാചിത്രങ്ങള്‍ പാര്‍ലമെന്റില്‍ നിന്നും പൊതു സ്ഥാപനങ്ങളില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. ഇത്തരം നിസാര കാര്യങ്ങളില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയാല്‍ പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. റിട്ട. ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ബാലസുന്ദരം ബാലമുരുഗനാണ് ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചത്. 'നിങ്ങള്‍ ഇത്തരത്തിലുള്ള നിസാരമായ ഹര്‍ജി ഫയല്‍ ചെയ്യുമ്പോള്‍, നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ഞങ്ങള്‍ക്ക് മനസിലാകും, നിങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും ഹര്‍ജി പരിഗണിക്കുന്നതില്‍ കോടതി പറഞ്ഞു.

എന്നാല്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഹര്‍ജി നല്‍കിയതെന്നാണ് ഹര്‍ജിക്കാരന്‍ പറഞ്ഞത്. 'ഒരു ലക്ഷം രൂപ നിങ്ങള്‍ക്ക് ഞങ്ങള്‍ പിഴ ചുമത്തും, പിന്നെ പൊതുതാല്‍പ്പര്യം എന്നാല്‍ എന്താണെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിങ്ങള്‍ കോടതികളുടെ സമയം പാഴാക്കുകയാണ്' ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജിക്കാരനോട് ഹര്‍ജി പിന്‍വലിക്കുന്നോ അതോ പിഴ ചുമത്തണോ എന്നും ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ തയാറാകുകയായിരുന്നു. നിങ്ങള്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് ആസ്വദിക്കൂ, സമൂഹത്തിനായി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യൂവെന്നും കോടതി ഹര്‍ജിക്കാരനോടായി പറഞ്ഞു.

'Frivolous Petition' : Supreme Court Rejects Plea To Remove Savarkar's Portrait From Parliament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞത്‌; തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു; ശബരിമലയിലെ വാജിവാഹനം കോടതിയില്‍ ഹാജരാക്കി എസ്‌ഐടി

‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’; ഡിജിപിക്ക് പരാതി നൽകി; അതിജീവിത കേസ് എടുക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്തവര്‍ക്കെതിരെ അയോഗ്യതാ നടപടി, കണക്ക് കാണിച്ചത് 56173 പേര്‍

മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; ഭക്തിസാന്ദ്രമായി ശബരിമല

ശബരിമലയില്‍ 'ആടിയ നെയ്യ്' വില്‍പ്പനയിലും വന്‍കൊള്ള; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

SCROLL FOR NEXT