തിരിച്ചെത്തിയ പഴയ ലോ​ഗോ, ഇതുവരെയുണ്ടായിരുന്നത് (Supreme Court)  x
India

ചീഫ് ജസ്റ്റിസ് മാറി, പുതിയ ലോഗോയും! പഴയ ലോഗോ പുനഃസ്ഥാപിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയുടെ ഇടനാഴികളില്‍ ചില്ലുഭിത്തികള്‍ സ്ഥാപിച്ചതും നീക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ കാലത്ത് കൊണ്ടുവന്ന പുതിയ ലോഗോയ്ക്കു പകരം പഴയ ലോഗോ തന്നെ പുനഃസ്ഥാപിച്ച് സുപ്രീം കോടതി (Supreme Court). കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റിലും മൊബൈല്‍ ആപ്പിലും പഴയ ലോഗോ തിരിച്ചെത്തി.

പുതിയ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് സ്ഥാനമേറ്റതിനു പിന്നാലെയാണ് മാറ്റം. സുപ്രീം കോടതിയുടെ ഇടനാഴികളില്‍ ചില്ലുഭിത്തികള്‍ സ്ഥാപിച്ചതും നീക്കിയിട്ടുണ്ട്.

ആധുനികവത്കരണത്തിന്റെ ഭാഗമായി ഇടനാഴികളില്‍ എസി സംവിധാനമൊരുക്കാനായിരുന്നു ചില്ലിട്ടടച്ചത്. ഇതിനെതിരെ അഭിഭാഷക സംഘടനകള്‍ അപ്പോള്‍ തന്നെ എതിര്‍പ്പറിയിച്ചിരുന്നു.

2024 സെപ്റ്റംബറിലാണ് സുപ്രീം കോടതിയുടെ പഴയ ലോഗോ മാറ്റി പുതിയത് കൊണ്ടുവന്നത്. പരമോന്നത കോടതിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലോഗോ അടക്കം പരിഷ്‌കരിച്ചുള്ള മാറ്റങ്ങള്‍ മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നടപ്പാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT