Supreme Court Slams Election Commission Over Missing 2023 Karnataka Vote Counting Video. Supreme Court
India

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

കമ്മീഷന്റെ കയ്യിൽ രേഖകൾ ഇല്ലെങ്കിൽ പിന്നെ ആരുടെ കയ്യിൽ ഉണ്ടാകുമെന്ന് കോടതി ചോദിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: കർണാടകയിലെ ശൃംഗേരി നിയമസഭാ മണ്ഡലത്തിൽ 2023ൽ നടന്ന വോട്ടെണ്ണലിന്റെ വിഡിയോ ദൃശ്യങ്ങൾ കാണാനില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കമ്മീഷന്റെ കയ്യിൽ രേഖകൾ ഇല്ലെങ്കിൽ പിന്നെ ആരുടെ കയ്യിൽ ഉണ്ടാകുമെന്ന് കോടതി ചോദിച്ചു. അടുത്ത തവണ ബന്ധപ്പെട്ട രേഖകളുമായി എത്തിയില്ലെങ്കിൽ ഗുരുതരമായാ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെരഞ്ഞെടുപ്പ് നടത്തുക എന്നതും അതുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കേണ്ടതും കമ്മീഷണന്റെ ഉത്തരവാദിത്വമാണെന്ന് കോടതി പറഞ്ഞു. കോൺഗ്രസ് എംഎൽഎ ടി.ഡി. രാജഗൗഡയും ബിജെപി സ്ഥാനാർഥി ഡി.എൻ. ജീവരാജും തമ്മിലുള്ള കേസ് പരിഗണിച്ചപ്പോഴാണ് കോടതി കമ്മീഷനെതിരെ വിമർശനം ഉന്നയിച്ചത്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 201 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാജഗൗഡ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് നടത്തിയ വോട്ടെണ്ണലിൽ ബിജെപി സ്ഥാനാർഥി ഡി.എൻ. ജീവരാജ് ജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുക ആയിരുന്നു. ഇതോടെയാണ് കേസുമായി രാജഗൗഡ കോടതിയെ സമീപിച്ചത്.

ആദ്യഘട്ട വോട്ടെണ്ണലിന്റെയും പിന്നീട് നടത്തിയ പുനർവോട്ടെണ്ണലിന്റെയും വിഡിയോ ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ റിപ്പോർട്ടും ലഭ്യമാക്കണമെന്നാണ് രാജഗൗഡയുടെ ആവശ്യം

രേഖകൾ ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം നൽകാനിരിക്കെയാണ് 2023ലെ വിഡിയോ കണ്ടെത്താനായില്ലെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, കൈവശമുള്ള എല്ലാ രേഖകളും അടുത്ത വാദത്തിനുമുമ്പ് ഹാജരാക്കാൻ കമ്മിഷനോട് നിർദേശിച്ചു. രേഖകൾ ഹാജരാക്കാത്തപക്ഷം കമ്മിഷനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Supreme Court Slams Election Commission Over Missing 2023 Karnataka Vote Counting Video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍