സുപ്രീംകോടതി ഫയല്‍
India

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം; ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും

ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡില്‍ നിന്ന് ഹര്‍ജി പരിഗണിക്കുന്നതിനുള്ള നിര്‍ദേശം ലഭിച്ചതായി ജസ്റ്റിസ് സഞ്ജീവ് ഖന്ന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നതിനെതിരായ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡില്‍ നിന്ന് ഹര്‍ജി പരിഗണിക്കുന്നതിനുള്ള നിര്‍ദേശം ലഭിച്ചതായി ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അറിയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് നിയമനം നടത്താനുള്ള നിയമം കഴിഞ്ഞ ശീതകാല പാര്‍ലമെന്റ് സമ്മേളനത്തിലാണ് പാസാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കില്‍ പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയുടെ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗസമിതിയെ കമ്മിഷണര്‍മാരെ നിയമിക്കാന്‍ അധികാരപ്പെടുത്തുന്നതാണ് നിയമം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജിക്ക് ശേഷം കേന്ദ്രം നേരിട്ട് നിയമനം നടത്താനിരിക്കെയാണ് ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പുതിയ കമ്മീഷണര്‍മാരെ നിയമിക്കുന്നതിനായി വ്യാഴാഴ്ച യോഗം ചേരാനിരിക്കുകയാണ് സര്‍ക്കാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT