ചിത്രം: പിടിഐ 
India

'എല്ലാ മോദിമാരും കള്ളന്‍മാര്‍'; രാഹുലിന് എതിരായ മാനനഷ്ട കേസില്‍ വിധി 23ന്, കോടതിയില്‍ ഹാജരാകും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി വ്യാഴാഴ്ച വിധി പറയും

Author : സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി വ്യാഴാഴ്ച വിധി പറയും. 'എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേരുവന്നത്' എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് വിധി പറയുന്നത്. വിധി പറയുന്ന ദിവസം രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകുമെന്ന്  അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കിരിത് പന്‍വാല പറഞ്ഞു. 

കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി. 

കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വെര്‍മ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കിയത്. 2021 ഒക്ടോബറില്‍ കോടതിയില്‍ ഹാജരായ രാഹുല്‍, പ്രസ്താവനയില്‍ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 

രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ സിഡിയും പെന്‍ഡ്രൈവും തെളിവായി ഉണ്ടന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ മൊത്തം മോദി സമൂഹത്തെയും അധിക്ഷേപിക്കുന്നതാണെന്നും പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ വാദിച്ചു. സിആര്‍പിസി 202-ാം വകുപ്പ് പ്രകാരമുള്ള നിയമനടപടികള്‍ പാലിക്കാത്തതിനാല്‍ കോടതി നടപടിയില്‍ തുടക്കം മുതല്‍ പിഴവുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ പരാതിക്കാരനാകേണ്ടത് പൂര്‍ണേഷ് മോദി ആയിരുന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. രാഹുലിന്റെ പ്രസംഗം ഭൂരിഭാഗവും പ്രധാനമന്ത്രിക്ക് എതിരെ ആയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT