പ്രതീകാത്മക ചിത്രം 
India

അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി കൂട്ടബലാത്സംഗത്തിന് ഇരയായി

രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നെ എട്ട് പേര്‍ ബലാത്സംഗത്തിനിരയാക്കിയതായി യുവതി ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായ ബിരുദ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായി. മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ യുവതിയെ സുഹൃത്തും സംഘവും ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയത്.

രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നെ എട്ട് പേര്‍ ബലാത്സംഗത്തിനിരയാക്കിയതായി യുവതി ആരോപിച്ചു. പ്രതികളിലൊരാളായ സഹദത്ഗഞ്ചില്‍ സ്വദേശി വാന്‍ഷ് ചൗധരിയെ നാല് വര്‍ഷമായി തനിക്ക് അറിയാമെന്നും യുവതി എഫ്‌ഐആറില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാന്‍ഷ് ചൗധരി സുഹൃത്തുക്കളായ വിനയ്, ഷാരിഖ് എന്നിവര്‍ക്കൊപ്പം അംഗുരി ബാഗിലെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തുടര്‍ന്ന്, അവര്‍ ബന്‍വീര്‍പൂരിലെ ഒരു ഗാരേജിലേക്ക് മാറ്റി, അവിടെ വെച്ച് വാന്‍ഷ് ചൗധരി വീണ്ടും ബലാത്സംഗം ചെയ്തു, മദ്യലഹരിയില്‍ വാന്‍ഷിന്റെ സുഹൃത്ത് ശിവ പീഡിപ്പിച്ചു. ഓഗസ്റ്റ് 22, 23 തീയതികളില്‍ ഇതേ ഗാരേജില്‍ വാന്‍ഷ് ചൗധരിയും വിനയും വീണ്ടും ബലാത്സംഗം ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT