പ്രതീകാത്മക ചിത്രം 
India

പ്ലസ് വണ്‍ വിദ്യാര്‍ഥി ഓടിച്ച എസ് യുവി ഇടിച്ച് സ്വിഗ്ഗി ജീവനക്കാരന്‍ മരിച്ചു; പ്രതി പിടിയില്‍

അപകടത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും കാറിലുണ്ടായിരുന്ന ആളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്ലസ് വണ്‍ വിദ്യാര്‍ഥി ഓടിച്ച എസ് യുവി ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ബൈക്ക് യാത്രികന്‍ മരിച്ചു. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ ദേശ് ബന്ധു ഗുപ്ത റോഡില്‍ വച്ചായിരുന്നു അപകടം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

അപകടത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും കാറിലുണ്ടായിരുന്ന ആളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു.

സ്വിഗ്ഗി ജീവനക്കാരനായ രാഹുല്‍ കുമാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബന്ധുവിനൊപ്പം യാത്ര ചെയ്യവെ ഇയാളുടെ ബൈക്കില്‍ എംജി ഹെക്ടര്‍ ഇടിക്കുകയായിരുന്നു. രാഹുലിനെയും ബന്ധുവിനെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രാഹുല്‍ മരിച്ചു.

എസ് യുവിയുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഗതാഗതവകുപ്പില്‍ നിന്നും ശേഖരിച്ച ശേഷം ഉടമയുടെ വീട്ടിലെത്തി കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിയ്‌ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ