Tamil Nadu CM Vijay  
India

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

2025 മെയ് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു.

Author : Sujith

ചെന്നൈ: സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത 75,000വരെയുള്ള വായ്പകള്‍ എഴുതിത്തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. 2025 മെയ് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു.

സംസ്ഥാനത്തെ 14.4 ലക്ഷം കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന് 5,932 കോടി രുപയുടെ അധികബാധ്യത ഉണ്ടാകുമെങ്കിലും കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 75,000 രൂപയ്ക്ക് മുകളില്‍ വായ്പയെടുത്ത കര്‍ഷകരുടെ വായ്പാത്തുകയില്‍ 35,000 രൂപയുടെ ഇളവ് നല്‍കുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Tamil Nadu CM Vijay announces crop loan waiver up to Rs 75,000 for farmers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

SCROLL FOR NEXT