പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
India

വിഷം നല്‍കി കടുവകളെ കൊന്നു; തമിഴ്‌നാട്ടില്‍ ഒരാള്‍ അറസ്റ്റില്‍

കടുവകളുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: നീലഗിരിയില്‍ വിഷം നല്‍കി രണ്ട് കടുവകളെ കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശേഖര്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് വനം വകുപ്പ് അറിയിച്ചു.

കടുവകളുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിരുന്നു. സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും ചെയ്തു. വിഷം ഉള്ളില്‍ ചെന്നാണ് കടുവകള്‍ ചത്തതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. നീലഗിരിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ആറ് കടുവകള്‍ ചത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ശേഖറിന്റെ പശുവിന്റെ ജഡം കണ്ടെത്തിയതിന് പിന്നാലെയാണ് വനം വകുപ്പ് പ്രദേശത്ത് വിശദമായ അന്വേഷണം നടത്തിയിരുന്നു. പശുവിന്റെ ജഡത്തില്‍ കീടനാശിനി കലര്‍ത്തുകയും അത് കഴിച്ചതിനെ തുടര്‍ന്നാണ് കടുവകള്‍ ചത്തതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT