പ്രതീകാത്മക ചിത്രം 
India

പൊട്ടിത്തെറിച്ച ടയര്‍ 30 അടി മുകളിലേക്ക്; ഓടിയെത്തിയയാള്‍ ടയര്‍ വീണ് മരിച്ചു, ദാരുണം 

തമിഴ്‌നാട്ടില്‍ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കടയുടമയെ രക്ഷിക്കാന്‍ ഓടിയെത്തിയയാള്‍ ടയര്‍ ദേഹത്ത് വീണ് മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കടയുടമയെ രക്ഷിക്കാന്‍ ഓടിയെത്തിയയാള്‍ ടയര്‍ ദേഹത്ത് വീണ് മരിച്ചു. അമിതമായി കാറ്റടിച്ചതിനെ തുടര്‍ന്നാണ് ടയര്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വായുവിലേക്ക് ടയര്‍ ഉയര്‍ന്നത് ശ്രദ്ധിക്കാതെ, കടയുടമയെ രക്ഷിക്കാന്‍ ഓടിയെത്തിയയാളുടെ ദേഹത്ത് ടയര്‍ വന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സേലത്ത് ടയര്‍ കടയിലാണ് സംഭവം. രാജ്കുമാര്‍ ആണ് മരിച്ചത്. ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പഞ്ചര്‍ കടയുടമയായ മോഹനസുന്ദരത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജ് കുമാര്‍ അപകടത്തില്‍പ്പെട്ടത്. അമിതമായി കാറ്റടിച്ചതാണ് ടയര്‍ പൊട്ടാന്‍ കാരണം. പൊട്ടിത്തെറിച്ചതിന് പിന്നാലെ 30 അടി മുകളിലേക്ക് ഉയര്‍ന്നുപൊങ്ങിയ ടയര്‍ ദേഹത്ത് വീണാണ് രാജ്കുമാറിന് പരിക്കേറ്റത്.

ടയര്‍ പൊട്ടിത്തെറിച്ചപ്പോള്‍ മോഹനസുന്ദരത്തെ രക്ഷിക്കാനാണ് രാജ്കുമാര്‍ ഓടിയെത്തിയത്. പൊട്ടിത്തെറിച്ച ടയര്‍ മുകളിലേക്ക് ഉയര്‍ന്നുപൊങ്ങിയത് ശ്രദ്ധിക്കാതെ ഓടിയെത്തിയ രാജ്കുമാറിന്റെ ദേഹത്തേയ്ക്ക് ടയര്‍ വന്നുവീഴുകയായിരുന്നു. പരിക്കേറ്റ മോഹനസുന്ദരത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT