മന്ത്രി ഇ വി വേലു 
India

തമിഴ്‌നാട് മന്ത്രി ഇ വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്

വേലുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അരുണൈ എഞ്ചിനീയറിങ്ങ് കോളജിലും പരിശോധന നടത്തുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ വി വേലുവിന്റെ ചെന്നൈയിലെയും തിരുവണ്ണാമലൈയിലെയും വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തിരുവണ്ണാമലൈയില്‍ വേലുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അരുണൈ എഞ്ചിനീയറിങ്ങ് കോളജിലും പരിശോധന നടത്തുന്നുണ്ട്. 

സംസ്ഥാനത്ത് ആകെ 80 ഇടങ്ങളില്‍ പരിശോധന നടക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ പി ഡബ്ലിയുഡി കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രിമാരില്‍ പ്രധാനികളിലൊരാളാണ് വേലു. 

സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസമാണ് ഡിഎംകെ എംപി ജഗത് രക്ഷകന്റെ വീട്ടില്‍ പരിശോധന നടത്തി 60 കോടിയുടെ അനധികൃത പണം കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT