വൈറലായ വിഡിയോ ചിത്രം 
India

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

ഈ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രി രാജിവയ്ക്കണമെന്നതുള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് മന്ത്രിയുടെ വിശദീകരണം.

Author : Sujith

ചെന്നൈ: തമിഴ്നാട് മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡി ശരത്കുമാര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നു എന്നതരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുളള വീഡിയോ പ്രചരിച്ച സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി. തന്റെ കൈവശം ഉണ്ടായത് ലഹരിയായിരുന്നില്ലെന്നും മകളുടെ മരുന്നാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. മകള്‍ക്ക് സുഖമില്ലാതെ വന്നപ്പോള്‍ ഗുളിക പൊടിച്ച് നല്‍കിയതാണ്. ഇതിന്റെ ദൃശ്യങ്ങളാണ് തെറ്റായ രീതിയില്‍ പ്രചരിച്ചതെന്നും മന്ത്രി പറയുന്നു. ഈ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രി രാജിവയ്ക്കണമെന്നതുള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് മന്ത്രിയുടെ വിശദീകരണം.

ചെന്നൈയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഐപിഎല്‍ മല്‍സരത്തിനിടെയായിരുന്നു സംഭവം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മല്‍സരം കാണാനെത്തിയതായിരുന്നു ശരത് കുമാറും കുടുംബവും. ഗാലറിയില്‍ ഇരുന്ന് ശരത് കുമാര്‍ കയ്യില്‍വച്ച് എന്തോ പെടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സമൂഹമാധ്യമത്തിലിട്ടു. ലഹരിയാണിതെന്ന രീതിയില്‍ വിഡിയോ വൈറലാകുകയായിരുന്നു. വിഡിയോയില്‍ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ വെച്ച് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് മന്ത്രി എന്തോ പെടിക്കുന്നതായി കാണാം. ഇതിനൊപ്പം ഒരു 500 രൂപ നോട്ടും ദൃശ്യങ്ങളിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്ത്രി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ 'ക്ലോസ് ഫ്രണ്ട്‌സ്' ലിസ്റ്റിലുള്ളവര്‍ക്കായി 'തഗ് ലൈഫ്' എന്നെഴുതി പങ്കുവച്ച വിഡിയോയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'അന്ന് ഒന്നര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകള്‍ക്ക് സുഖമില്ലായിരുന്നു. ഭാര്യ ഗുളിക നല്‍കാന്‍ ശ്രമിച്ചെങ്കിലും കുട്ടി അത് തുപ്പിക്കളഞ്ഞു. തുടര്‍ന്നാണ് ഗുളിക നന്നായി പൊടിച്ച് വെള്ളത്തില്‍ കലക്കി നല്‍കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഗുളിക പൊടിക്കാന്‍ താനാണ് ആവശ്യപ്പെട്ടത്. സുഹൃത്തുക്കളില്‍ ആരോ ഒരാളാണ് അന്ന് ആ വിഡിയോ എടുത്തത്. ഇപ്പോള്‍ മോശം ഉദ്ദേശത്തോടെ തെറ്റായ രീതിയില്‍ ഈ വിഡിയോ പ്രചരിപ്പിക്കുകയാണ്'- മന്ത്രി പറഞ്ഞു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള വിശദീകരണ വിഡിയോയാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.

ചെന്നൈ താംബരം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ശരത്കുമാര്‍. കഴിഞ്ഞ മാസമാണ് സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയില്‍ മാനവവിഭവശേഷി മന്ത്രിയായി ചുമതലയേറ്റത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി മുഖ്യമന്ത്രി വിജയ് ഒരു മാരത്തണില്‍ പങ്കെടുത്ത അതേദിവസം തന്നെയാണ് മന്ത്രിയുടെ ഈ വിഡിയോയും പ്രചരിക്കാന്‍ ആരംഭിച്ചത്.

Tamil Nadu Minister's Video Prompts "Drugs" Charge, He Says "Medicine"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയര്‍'ലന്‍ഡ്! അടിപതറി ലോകചാംപ്യന്മാര്‍, ചരിത്ര വിജയം, 34 റണ്‍സിന് തോറ്റ് ടീം ഇന്ത്യ

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

നിതിന്‍ രാജിന്റെ മരണം; എംകെ റാമിനെ തേടി പൊലീസ് അന്ധ്രയില്‍; ഒളിത്താവളം കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല

മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; ചിതയൊരുക്കി ലീഗ് വനിത നേതാവ്