പ്രതീകാത്മക ചിത്രം 
India

അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ഥിനികളുടെ ലൈംഗിക പരാതി വ്യാജം; പിന്നില്‍ ഹെഡ്മാസ്റ്റര്‍

സ്‌കൂളിലെ പരാതിപ്പെട്ടിയിലൂടെയാണ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികനെതിരെ കുട്ടികള്‍ ലൈംഗിക പരാതി ഉന്നയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


മധുരൈ: സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ പെണ്‍കുട്ടികള്‍ നല്‍കിയ ലൈംഗിക പീഡനക്കേസ് വ്യാജമാണെന്ന് പൊലീസ്. കൂട്ടികളുടെ പരാതി പ്രകാരം വനിത അധ്യാപകര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം മധുരൈ പൊലീസ് കേസ് എടുത്തിരുന്നു. അധ്യാപകരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഹെഡ്മാസ്റ്ററുടെ പ്രേരണ കൊണ്ടാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

സ്‌കൂളിലെ പരാതിപ്പെട്ടിയിലൂടെയാണ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികനെതിരെ കുട്ടികള്‍ ലൈംഗിക പരാതി ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് ആറിന് ഹെഡ്മാസ്റ്റര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ഊമാച്ചിക്കുളും വനിതാ പൊലീസില്‍ പരാതി നല്‍കി. അതേദിവസം തന്നെ വനിത അധ്യാപിക ഉള്‍പ്പടെ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു.

അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്ന് കേസില്‍ കുറ്റമാരോപിക്കപ്പെട്ട അധ്യാപകരിലൊരാള്‍ ഇന്‍സ്‌പെക്ടറെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. ഹെഡ്മാസ്റ്റര്‍ പറഞ്ഞതുകൊണ്ടാണ് ഇത്തരത്തില്‍ ഒരുപരാതി പെട്ടിയിലിട്ടതെന്നും ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ തങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ മൊഴിയുടെയും സാക്ഷികളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി. സഹഅധ്യാപകരെ കള്ളക്കേസില്‍ കുടുക്കിയ ഹെഡ്മാസ്റ്റര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT