പ്രതീകാത്മക ചിത്രം 
India

നഗ്നമായി ഒട്ടിപ്പിടിച്ച നിലയില്‍ സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങള്‍; ലൈംഗികവേഴ്ചയ്ക്കിടെ സൂപ്പര്‍ ഗ്ലൂ ഒഴിച്ചു; മന്ത്രവാദി അറസ്റ്റില്‍

ദുരഭിമാന കൊലയാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ സ്ത്രീയെയും പുരുഷനെയും വനപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മന്ത്രവാദി അറസ്റ്റില്‍. ഉദയ്പൂരിലെ കേളബവാഡിയില്‍ നവംബര്‍ 18 നാണ് പുരുഷന്റെയും സ്ത്രീയുടേയും നഗ്നമായ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. അധ്യാപകനായ രാഹുല്‍ മീണ ( 30), 28 വയസ്സുള്ള സോനു കന്‍വാര്‍ എന്നിവരാണ് മരിച്ചത്. 

ദുരഭിമാന കൊലയാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങുന്നത്. എന്നാല്‍ കേസില്‍ മന്ത്രവാദി പിടിയിലാകുന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രാഹുലിന്റെയും സോനുവിന്റെയും കുടുംബം മന്ത്രവാദി ഇച്ചപൂര്‍ണ ശേഷനാഗ് ഭാവ്ജി മന്ദിറിലെ താന്ത്രിക് ഭലേഷ് കുമാറിന്റെ സമീപം നിത്യ സന്ദര്‍ശകരാണ്. 

മുമ്പ് വിവാഹിതരായിരുന്ന ഇവര്‍ ഇവിടെ വെച്ചാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പരിചയം പ്രണയമായി മാറി. ഇതോടെ രാഹുലിന്റെ വീട്ടില്‍ ഭാര്യയുമായി നിത്യവും വഴക്കായി. തുടര്‍ന്ന് രാഹുലിന്റെ ഭാര്യ മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. സോനുവുമായി അടുപ്പം പുലര്‍ത്തിയിരുന്ന മന്ത്രവാദി, രാഹുലും സോനുവും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് രാഹുലിന്റെ ഭാര്യയെ അറിയിച്ചു. 

ഇക്കാര്യം മനസ്സിലാക്കിയ രാഹുലും സോനുവും, കള്ള പീഡനക്കേസ് നല്‍കി അപകീര്‍ത്തിപ്പെടുത്തുമെന്ന് മന്ത്രവാദിയെ ഭീഷണിപ്പെടുത്തി. ഇതോടെ തന്റെ പ്രശസ്തി നഷ്ടപ്പെടുമോ എന്ന് ഭയന്ന, മന്ത്രവാദി, പ്രതികാരം ചെയ്യാന്‍ ഒരു ഗൂഢാലോചന നടത്തി. പൂജയുടെ ഭാഗമായി നവംബര്‍ 15 ന് വൈകീട്ട് രാഹുലിനെയും സോനുവിനെയും ഒരു വനത്തിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ക്ഷണിക്കുകയും തന്റെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനുമുമ്പായി മന്ത്രവാദി അന്‍പതോളം ട്യൂബ് സൂപ്പര്‍ ഗ്ലൂ വാങ്ങി കുപ്പിയില്‍ ഒഴിച്ചു കൈവശം വെച്ചിരുന്നു. രാഹുലും സോനുവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മന്ത്രവാദി ഇവര്‍ക്കു മേല്‍ സൂപ്പര്‍ ഗ്ലൂ ഒഴിച്ചു. നഗ്നമായി പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പശ വീണതോടെ വേര്‍പെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് രാഹുലിന്റെ ജനനേന്ദ്രിയം ശരീരത്തില്‍ നിന്നും വേര്‍പെട്ടിരുന്നു. 

സോനുവിന്റെ സ്വകാര്യഭാഗങ്ങളിലും മുറിവേറ്റിരുന്നു. ഇതിനിടെ രാഹുലിന്റെ കഴുത്ത് അറുക്കുകയും സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. 50 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും, 200 ഓളം പേരെ ചോദ്യം ചെയ്തതിലൂടെയാണ് മന്ത്രവാദിയിലേക്ക് പൊലീസിന്റെ സംശയം  എത്തുന്നത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സമ്മതിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT