targeting OBC voters under special roll revision drive says Rahul Gandhi  
India

'ദലിത്, ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു, എസ്‌ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ്': ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് രാഹുല്‍ ഗാന്ധി

ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ഭീഷണിപ്പെടുത്തി ഒബിസി, ദലിത് തുടങ്ങിയ പാര്‍ശ്വവല്‍കൃത വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നു എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്ത് നടപ്പാക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് എതിരെ (എസ്‌ഐആര്‍) വീണ്ടും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ നേട്ടത്തിനായി വോട്ടര്‍ പട്ടികയുടെ രൂപം മാറ്റുന്ന നിലയില്‍ എസ്‌ഐആര്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ഭീഷണിപ്പെടുത്തി ഒബിസി, ദലിത് തുടങ്ങിയ പാര്‍ശ്വവല്‍കൃത വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നു എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രതിപക്ഷ നേതാവ് ഗുരുതരമായ ആക്ഷേപം ഉന്നയിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഒബിസി വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കിയില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും, പൊലീസ് നടപടി നേരിടുമെന്നും വിപിന്‍ യാദവിന് ഭീഷണി ഉണ്ടായിരുന്നു എന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. വിപിന്‍ യാദവിന്റെ മരണം ബിഎല്‍ഒമാര്‍ നേരിടുന്ന നിര്‍ബന്ധിത സാഹചര്യങ്ങളുടെ പ്രതിഫലനമാണെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. ഈ പോസ്റ്റ് പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

19 ദിവസത്തിനുള്ളില്‍ കുറഞ്ഞത് 16 ബിഎല്‍ഒമാരെങ്കിലും വിവിധ സംസ്ഥാനങ്ങളിലായി മരണമടഞ്ഞു. ഇതില്‍ പലതും ആത്മഹത്യയാണ്. മറ്റ് ചിലത് അമിത സമ്മര്‍ദം നേരിടാനാകാതെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് എന്നും കോണ്‍ഗ്രസ് പറയുന്നു. ഇതിനൊപ്പമാണ് ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശമുണ്ടെന്ന ആക്ഷേപവും കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

പിന്നോക്ക വിഭാഗങ്ങള്‍, ദലിതര്‍, ദരിദ്രര്‍ എന്നിവരുള്‍പ്പെടെ പ്രതിപക്ഷത്തെ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നു എന്ന് വിലയിരുത്തുന്ന സമുദായങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കാന്‍ ആന്തരിക നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന ആക്ഷേപം. രാജസ്ഥാനില്‍ ഇത്തരത്തില്‍ വ്യാപകമായി വോട്ടുകള്‍ ഇല്ലാതാക്കിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു.

മിക്കവാറും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടുകള്‍ ഇല്ലാതാക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എസ്‌ഐആര്‍ വോട്ടര്‍ പട്ടിക പുതുക്കലല്ല, രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയി മാറിയെന്നും ഇതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Opposition leader Rahul Gandhi has once again opposed the Election Commission's Special Intensive Revision (SIR) exercise. Rahul Gandhi has alleged that the SIR is being misused to change the look of the voter list for the BJP's benefit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; 'ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം'

നനഞ്ഞ മുടിയിൽ ഇത് ഒരിക്കലും ചെയ്യരുത്

'ഓരോ പേര് പറയുമ്പോഴും ബാഹുൽ പറയും ഇത് വേണ്ട, വേറെ നോക്കാം എന്ന്'; 'എക്കോ' ടൈറ്റിലിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ

ശൈത്യകാലത്ത് വേണം എക്സ്ട്ര കെയർ, ചർമത്തെ വരണ്ടതാക്കുന്ന ശീലങ്ങൾ

വെറും 20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം ഈ സര്‍ക്കാര്‍ പദ്ധതി

SCROLL FOR NEXT