പ്രതീകാത്മക ചിത്രം 
India

പരിക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു; 5ാംക്ലാസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; 12കാരന്‍ മരിച്ചു; എഫ്‌ഐആര്‍

പരീക്ഷയ്ക്ക് ശരിയായ വിധത്തില്‍ ഉത്തരം നല്‍കാന്‍ ഈ വിദ്യാര്‍ഥിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് പ്രകോപിതനായ അധ്യാപകന്‍ വിദ്യാര്‍ഥിയെ തലയിലും മുതുകിലും ദയയില്ലാതെ മര്‍ദിക്കുകയുയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അധ്യാപകന്റെ മര്‍ദനമേറ്റ് കുട്ടി  മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗൗതം ബുദ്ധനഗറിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അധ്യാപകന്‍ സോറന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്.

ഒക്ടോബര്‍ ആറിന് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ അധ്യാപകന്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ പരീക്ഷയ്ക്ക് ശരിയായ വിധത്തില്‍ ഉത്തരം നല്‍കാന്‍ ഈ വിദ്യാര്‍ഥിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് പ്രകോപിതനായ അധ്യാപകന്‍ വിദ്യാര്‍ഥിയെ തലയിലും മുതുകിലും ദയയില്ലാതെ മര്‍ദിക്കുകയുയായിരുന്നു. മര്‍ദനമേറ്റ് വിദ്യാര്‍ഥി ബോധരഹിതനായി നിലത്തുവീണതായും സ്‌കള്‍ അധികൃതര്‍ പറഞ്ഞു. 

പരിക്കേറ്റ കുട്ടിയെ ദാദ്രിയിലെ നവീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് ആശുപത്രിയിലേക്ക് മാറ്റി. അടിയേറ്റ് കുട്ടിയുടെ തലയിലെ മൂന്ന് ഞരമ്പുകള്‍ പൊട്ടിയതായി ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. ഒളിവില്‍ പോയ അധ്യാപകനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി