പ്രതീകാത്മക ചിത്രം 
India

ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്റെ കഴുത്തറുത്തു; കൊലപാതകം ലൈവ്, അറസ്റ്റില്‍

ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം നടന്നത്. 32കാരനായ കൃഷ്ണ കുമാര്‍ യാദവ് എന്നയാളാണ് വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ കൊല്ലപ്പെട്ടത്.  അക്രമികള്‍ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ദൃശ്യം ഇദ്ദേഹം ഓണ്‍ലൈന്‍ ക്ലാസെടുത്തുകൊണ്ടിരുന്ന മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ആയി. 

അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ക്ക് കൃഷ്ണ യാദവിന്റെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു. ഇതില്‍ കൃഷ്ണ യാദവ് എതിര്‍പ്പ് പ്രകടിപ്പിച്ചിതിന്റെ പകയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സന്ദീപ് യാദവ്, ജവഹിര്‍ മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. ഈ സമയത്ത് ഇദ്ദേഹം മുറിയല്‍ തനിച്ചായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിനുള്ളില്‍ കടന്ന കൊലയാളികള്‍, വാക്കു തര്‍ക്കത്തിനൊടുവില്‍ കൃഷ്ണ യാദവിന്റെ കഴുത്തറുക്കുകയായിരുന്നു. 

സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന കൃഷ്ണ യാദവ് സഹോദരിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. കൃഷ്ണയുടെ സഹോദരിയുമായി പരിചയത്തിലായ സന്ദീപ് ഇവരുമായി സംസാരിക്കുന്നത് കൃഷ്ണ യാദവ് വിലക്കിയിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ