AI generated photo 
India

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം, 16 കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ആരവ് ശ്രീവാസ്തവ സുഹൃത്തുക്കളോടൊപ്പമാണ് റീല്‍ ഷൂട്ട് ചെയ്യാന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയെന്നാണ് പൊലീസ് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുഡ്‌സ് ട്രെയിന് മുകളില്‍ മുകളില്‍ കയറി നിന്ന് റീല്‍ എടുക്കുന്നതിനിടെ 16കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നവി മുംബൈയിലെ നെരുള്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.

നവി മുംബൈയിലെ ബേലാപൂരില്‍ നിന്നുള്ള ആരവ് ശ്രീവാസ്തവ ജൂലൈ 6ന് സുഹൃത്തുക്കളോടൊപ്പമാണ് റീല്‍ ഷൂട്ട് ചെയ്യാന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയെന്നാണ് പൊലീസ് പറയുന്നത്.

ബോഗിയുടെ മുകളില്‍ കയറി നിന്നാണ് റീല്‍ എടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുത ലൈനില്‍ കൈ തട്ടുകയും ഷോക്ക് ഏല്‍ക്കുകയുമായിരുന്നു. വൈദ്യുതാഘാതമേറ്റ ഉടന്‍ തന്നെ താഴേക്ക് വീഴുകയും ചെയ്തു. കുട്ടിയുടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും പരിക്കേല്‍ക്കുകയും ചെയ്തു. 60 ശതമാനത്തിലധികം പൊള്ളലേറ്റതായി റെയില്‍വെ പൊലീസ് വ്യക്തമാക്കി.

തൊട്ടടുത്തുള്ള ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്ന് ഐറോളിയിലെ ബേണ്‍സ് ആശുപത്രിയിലേയ്ക്ക് മാറ്റി. ആറ് ദിവസം ചികിത്സയില്‍ കഴിഞ്ഞെങ്കിലും ശനിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകട മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

Teen boy gets electric shock while making reel atop train wagon, dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും