പ്രതീകാത്മക ചിത്രം 
India

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി പട്ടാപ്പകല്‍ വെട്ടിക്കൊന്നു; ഒളിവില്‍

ഗ്രാമീണര്‍ നേക്കിനില്‍ക്കെ പ്രതികള്‍ റോഡില്‍ വച്ച് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ കൗസാംബി ജില്ലയിലാണ് പത്തൊന്‍പതുകാരിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. ബലാത്സംഗക്കേസിലെ പ്രതി പവന്‍ നിഷാദും സഹോദരന്‍ അശോകനും ചേര്‍ന്നാണ് കൊലനടത്തിയത്. 

ഗ്രാമീണര്‍ നേക്കിനില്‍ക്കെ പ്രതികള്‍ റോഡില്‍ വച്ച് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷം മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പവന്‍ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ ബന്ധുക്കള്‍ കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും കേസില്‍ നിന്ന് പിന്‍മാറാന്‍ യുവതി തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിന് കാരണമായത്.

പവന്റെ സഹോദരന്‍ അശോകന്‍ മറ്റൊരു കൊലപാതകക്കേസിലെ പ്രതിയാണ്. ഇയാള്‍ രണ്ടുദിവസം മുന്‍പാണ് ജയില്‍ മോചിതനായത്. സമീപത്തെ വയലില്‍ ജോലി കഴിഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിയെ ഇവര്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് എടുത്തതായും പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT