പ്രതീകാത്മക ചിത്രം 
India

കൂട്ടുകാരന്റെ 'ചതി', 14കാരിയെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം; ഒന്‍പത് പ്രതികള്‍ രണ്ടുമാസത്തിന് ശേഷം പിടിയില്‍

ഗുജറാത്തില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്‍പതുപേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്‍പതുപേര്‍ അറസ്റ്റില്‍. കല്യാണത്തില്‍ പങ്കെടുത്ത് കൂട്ടുകാരനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ബലംപ്രയോഗിച്ച് കാട്ടിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഡാങ് ജില്ലയില്‍ രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതികളില്‍ ഒരാളാണ് പീഡനരംഗങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് സോഷ്യല്‍മീഡിയയില്‍ ഇത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാരനാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. അടുത്ത ഗ്രാമത്തില്‍ കല്യാണത്തില്‍ പങ്കെടുത്ത ശേഷം കൂട്ടുകാരനൊപ്പം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. വഴിമധ്യേ കാത്തുനിന്ന കൂട്ടുകാരന്റെ എട്ടു കൂട്ടാളികളാണ് മറ്റുപ്രതികള്‍.

കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു പീഡനം. രണ്ടുപേരാണ് അവിടെ വച്ച് പീഡിപ്പിച്ചത്. ഒന്‍പത് പ്രതികളില്‍ ആറുപേര്‍ 20 വയസ്സിന്റെ തുടക്കത്തിലുള്ളവരാണ്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്നും പൊലീസ് പറയുന്നു. 

 ഇക്കാര്യം പുറത്ത് പറയരുത് എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് കുട്ടി ഇക്കാര്യം രണ്ടുമാസം പുറത്തുപറഞ്ഞില്ല. പീഡനദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കണ്ട ബന്ധു മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പ്രതികള്‍ മുഴുവനും അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, പോക്‌സോ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT