പ്രതീകാത്മക ചിത്രം 
India

അംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്; പാക്കേജുമായി തെലങ്കാന കോണ്‍ഗ്രസ്

പാര്‍ട്ടിയുടെ മെമ്പര്‍ഷിപ് ഡ്രൈവിന്റെ ഭാഗമായി 39 ലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ ഇന്‍ഷുറന്‍സ് ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പാര്‍ട്ടി അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പാക്കേജുമായി തെലങ്കാന കോണ്‍ഗ്രസ്. ഇന്‍ഷുറന്‍സ് നല്‍കുന്നതിലൂടെ സംസ്ഥാനത്തെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

പാര്‍ട്ടിയുടെ മെമ്പര്‍ഷിപ് ഡ്രൈവിന്റെ ഭാഗമായി 39 ലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ ഇന്‍ഷുറന്‍സ് ലഭിക്കും. കേന്ദ്ര നേതൃത്വത്തോട് വിഷയം അവതരിപ്പിച്ചതായും അവര്‍ അനുമതി നല്‍കിയതായും ഇതേത്തുടര്‍ന്നാണ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

39 ലക്ഷം അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസി കവര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാന കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് നല്‍കുന്നുണ്ടെന്ന് തെലങ്കാനയുടെ ഉത്തരവാദിത്തമുള്ള എ.ഐ.സി.സി അംഗം മനിക്കം ടാഗോര്‍ പറഞ്ഞു.

'കോണ്‍ഗ്രസ് ഒരു കുടുംബമാണ്. ഒരു കുടുംബമെന്ന നിലയില്‍ നമ്മള്‍ ഓരോ അംഗങ്ങള്‍ക്കൊപ്പവും നില്‍ക്കും. ഇതാണ് രാഹുല്‍ ഗാന്ധിയുടെ ഐഡിയോളജി,' തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍