സോണിയ ഗാന്ധി/ ഫയല്‍ ചിത്രം 
India

'ഇന്ദിര ഗാന്ധിയുടെ ജയം ആവര്‍ത്തിക്കണം;  സോണിയ തെലങ്കാനയില്‍ നിന്ന് മത്സരിക്കണം'

ഇത് സംബന്ധിച്ച് സോണിയാ ഗാന്ധിക്കും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തെഴുതും.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി തെലങ്കാനയില്‍ നിന്ന് ജനവിധി നേടണമെന്ന് കോണ്‍ഗ്രസ് തെലങ്കാന രാഷ്ട്രീയ സമിതി. തെലങ്കാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യോഗത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുത്തു. 

തെലങ്കാനയില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം ഐകകണ്‌ഠ്യേന പാസാക്കിയത്. ഇത് സംബന്ധിച്ച് സോണിയാ ഗാന്ധിക്കും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തെഴുതും. നേരത്തെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തെലങ്കാനയിമെ മേധക്കില്‍ നിന്ന് ജനവിധി തേടിയിരുന്നു. സോണിയ ഗാന്ധി മേധക്കില്‍ നിന്ന്  ജനവിധി തേടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഓരോ മന്ത്രിമാരെയും ഒരു ലോക്സഭാ മണ്ഡലത്തിന്റെ ചുമതലക്കാരായി നിയമിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു', ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'