മദ്രാസ് ഹൈക്കോടതി ഫയല്‍
India

ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള വേദിയല്ല: മദ്രാസ് ഹൈക്കോടതി

ക്ഷേത്രങ്ങളെ റീല്‍സിന് വേദിയാക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നവരാണെന്ന് കോടതി ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള വേദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തില്‍ റീല്‍സ് എടുക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ക്ഷേത്രങ്ങളെ റീല്‍സിന് വേദിയാക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നവരാണെന്നും കോടതി ചോദിച്ചു.

ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിച്ച ട്രസ്റ്റിക്കും വനിതാ ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ദേവസ്വം വകുപ്പിന് ജസ്റ്റിസ് എം ദണ്ഡപാണി നിര്‍ദേശം നല്‍കി. ഒരു സിനിമാ ഗാനങ്ങള്‍ക്ക് അനുസരിച്ച് നൃത്തം ചെയ്തും സിനിമാ ഡയലോഗുകള്‍ അനുകരിച്ചും ക്ഷേത്രത്തിനുള്ളില്‍ കോമിക് ഇന്‍സ്റ്റാഗ്രാം റീല്‍ വീഡിയോകള്‍ ചിത്രീകരിച്ചതായാണ് ആക്ഷേപം.

തമിഴ് പുതുവത്സര ദിനത്തിലാണ്, ദേവതയുടെ വിഗ്രഹത്തിന് മുന്നില്‍ ക്ഷേത്ര ട്രസ്റ്റി വളര്‍ത്തുമതിയും വനിതാ ജീവനക്കാരുടെ സംഘവും വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ കോടതി നിര്‍ദേശപ്രകാരം നടപടിയെടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തി ഒക്ടോബര്‍ 29-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അരുണ്‍ നടരാജന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT