പ്രതീകാത്മക ചിത്രം 
India

ചിക്കന്‍ ഫ്രൈ ഉണ്ടാക്കി നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു

'വീട്ടിലെത്തിയപ്പോൾ ചിക്കൻ ഫ്രൈ ഉണ്ടാക്കിയതായി കണ്ടില്ല. ഭാര്യയോട് ചോദിച്ചപ്പോൾ ദേഷ്യപ്പെട്ട് സംസാരിച്ചു'

Author : സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കി നൽകാത്തതിനെ തുടർന്ന് യുവതിയെ ഭർത്താവ് അടിച്ചു കൊന്നു. 30-കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിൻ ഭാനുവിനെ അടിച്ചു കൊന്നത്. ബെംഗളൂരുവിലാണ് സംഭവം. 

മകളെ കാണാതായതോടെ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആദ്യം ചോദ്യം ചെയ്യലിൽ മുബാറക് കൊലപാതകം നിഷേധിച്ചു. എന്നാൽ തിങ്കളാഴ്ച സൊലദേവനഹള്ളി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. ആഗസ്റ്റ് 18-ാം തീയതി രാത്രി ഭാര്യയോട്‌ ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞിരുന്നു. 

എന്നാൽ വീട്ടിലെത്തിയപ്പോൾ ചിക്കൻ ഫ്രൈ ഉണ്ടാക്കിയതായി കണ്ടില്ല. ഭാര്യയോട് ചോദിച്ചപ്പോൾ ദേഷ്യപ്പെട്ട് സംസാരിച്ചു. തുടർന്ന് കൈയിൽ കിട്ടിയ മരവടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടികൾ ഉറങ്ങുകയായിരുന്നു. മൃതദേഹം ചാക്കിൽ കെട്ടി ചിക്കബനവര തടാകത്തിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ ഇയാൾ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള തെരച്ച്ിൽ തുടരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കും'; വിമത തൃണമൂല്‍ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും

Weekly horoscope (June 14- June 20, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ആത്മവിശ്വാസം വർധിക്കുന്ന സാഹചര്യങ്ങൾ, സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും

'ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട; സതീശന് സ്റ്റാലിന്റേയും പിണറായിയുടെയും ഗതി വരും'

വനിതാ ടി20 ലോകകപ്പ്: പാകിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 64 റണ്‍സ് ജയം

SCROLL FOR NEXT