സിസി ടിവി ദൃശ്യത്തില്‍ നിന്ന്‌ 
India

ഒറ്റയടി, നിന്ന നില്‍പ്പില്‍ അമ്മ വീണു മരിച്ചു; മകന്റെ ക്രൂരത സിസി ടിവി പകര്‍ത്തി

വാക്കുതര്‍ക്കത്തിനിടെ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു.

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനിടെ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു. ഡല്‍ഹിയിലെ ദ്വാരക നിവാസിയായ 76കാരി അവതാര്‍ കൗര്‍ ആണ് മരിച്ചത്. മകന്‍ അമ്മയെ തല്ലി നിലത്തിടുന്നതിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നു. 

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭംവം നടന്നത്. മകനും മരുമകളുമായി കൗര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. മകന്റെ അപ്രതീക്ഷിതമായ അടിയില്‍ നിലത്തുവീണ കൗര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

കൗറിന്റെ 45കാരനായ മകന്‍ രണ്‍ബീറിനെ ബിന്ദാപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന് മുന്‍പായി വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൗറും അയല്‍വാസിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും വിഷയം പരിഹരിച്ചതായി ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിപ്പോയി. പിന്നാലെ സ്ഥലത്തെത്തിയ രണ്‍ബീര്‍, അയല്‍വാസിയുമായി വഴക്കിട്ടതിന് അമ്മയോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT