കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 
India

2024ല്‍ ബിജെപിക്കെതിരെ മത്സരം ഉണ്ടാകില്ല; രാജ്യം പൂര്‍ണ മനസോടെ മോദിക്കൊപ്പം; അമിത് ഷാ

അദാനി വിവാദത്തില്‍ ബിജെപിക്ക് ഒന്നും ഒളിക്കാനോ, ഭയപ്പെടാനോ ഒന്നുമില്ല 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്ന് കേന്ദ്രം ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം പൂര്‍ണഹൃദയത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുന്നേറുകയാണെന്നും അമിത് ഷാ പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

അദാനി വിവാദത്തില്‍ ബിജെപിക്ക് ഒന്നും ഒളിക്കാനോ, ഭയപ്പെടാനോ ഒന്നുമില്ലെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്‌തെങ്കില്‍ കോടതിയെ സമീപിക്കാത്തത് എന്തെന്നും പ്രതിപക്ഷത്തിന് വെറുതെ ബഹളം വെക്കാന്‍ മാത്രമെ അറിയുകയുള്ളുവെന്നും അമിത് ഷാ പറഞ്ഞു. കോടതി സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ലെന്നും അവരുടെ ആരോപണങ്ങള്‍ വസ്തുതതാ വിരുദ്ധതമാണെന്നും അമിത് ഷാ പറഞ്ഞു. 

പോപ്പുലര്‍ ഫ്രണ്ട് രാജ്യതാത്പര്യങ്ങള്‍ക്കും അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരായ പ്രവര്‍ത്തിക്കുന്ന സംഘടനായാണെന്ന് തെളിയിക്കപ്പെട്ടതിനാലാണ് നിരോധിച്ചത്. മതഭ്രാന്തും ഭീകരതയും രാജ്യത്ത് വളര്‍ത്തുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു. 

കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപികരിക്കും. രണ്ടുമാസത്തിനിടെ താന്‍ അഞ്ച് തവണ അവിടെ സന്ദര്‍ശിച്ചു. ജനങ്ങളുടെ വികാരം തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്. നരേന്ദ്രമോദിയോട് ജനങ്ങള്‍ക്കുള്ള സ്വീകാര്യത അത്രയ്ക്കാണെന്നും ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. 

ത്രിപുരയില്‍ ഇത്തവണ ബിജെപി മികച്ച വിജയം നേടും. വോട്ടെണ്ണല്‍ ദിനത്തില്‍ പന്ത്രണ്ട് മണിക്ക് മുന്‍പ് ബിജെപി ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT