പ്രതീകാത്മക ചിത്രം 
India

മോഷ്ടിക്കാന്‍ ഒന്നും കിട്ടിയില്ല; വീട്ടുകാര്‍ക്ക് 500 രൂപ 'സംഭാവന' നല്‍കി കള്ളന്‍

പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ വീട്ടില്‍ വച്ച് കള്ളന്‍ സ്ഥലം വിട്ടു. ന്യൂഡല്‍ഹിയിലെ രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. ജൂലായ് 21 ന് രാത്രിയിലാണ് വിരമിച്ച എന്‍ജിനിയറുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്. 

ഈ സമയം വയോധികരായ രാമകൃഷ്ണനും ഭാര്യയും ഗുരുഗ്രാമില്‍ താമസിക്കുന്ന മകനെ കാണാനായി പോയതായിരുന്നു. പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്. വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.

അതേസമയം, വീടിന്റെ മുന്‍വാതിലിന് സമീപം അഞ്ഞൂറ് രൂപ നോട്ട് ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇയാളുടെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT