ബ്രിജ് ഭൂഷണ്‍ / ട്വിറ്റര്‍
India

'ജീവനോടെ കത്തിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ ആത്മപരിശോധന നടത്തൂ'; വിധിക്ക് പിന്നാലെ ബ്രിജ് ഭൂഷണ്‍

2023ല്‍ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരം ചെയ്ത് ആരോപണങ്ങള്‍ ഉന്നയിച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ റൗസ് അവന്യൂ ജില്ലാ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. തൂക്കിലേറ്റണമെന്നും ജീവനോടെ കത്തിക്കണമെന്നും ആവശ്യപ്പെട്ടവര്‍ ഇനി ആത്മപരിശോധന നടത്തണമെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പറഞ്ഞു. അനുയോജ്യമായ സമയം വരുമ്പോള്‍ ഇതിനെല്ലാം മറുപടി നല്‍കുമെന്നും വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

2023ല്‍ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരം ചെയ്ത് ആരോപണങ്ങള്‍ ഉന്നയിച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കേസിലെ ആരോപണങ്ങളില്‍ തെളിവില്ലെന്ന് കണ്ടെത്തി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംങിനെയും മുന്‍ ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെ വിടുകയായിരുന്നു.

താന്‍ പറഞ്ഞ വാക്കില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. നീതി ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു. കേസിന്റെ ആദ്യ ദിവസം ഞാന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. എന്റെ പേരില്‍ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാല്‍ ഞാന്‍ തൂങ്ങിമരിക്കുമെന്ന്. ആ വാക്കില്‍ ഞാന്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. ഇന്ന് കോടതി എന്നെയും വിനോദിനെയും കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. എനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന ബോധ്യമുണ്ടായിരുന്നതിനാല്‍ നീതി ലഭിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു, ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

'Those Who Wanted Me Hanged Should Introspect Brij Bhushan Blasts Critics After Acquittal'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കണം: കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, ഓഗസ്റ്റ് 29ന് ലോഞ്ച്; അറിയാം ഫീച്ചറുകള്‍

അസുഖം വന്ന സമയത്ത് ഒരു ഡോക്ടറും എന്നെ പേടിപ്പിച്ചില്ല, നെഗറ്റീവായിട്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല: മമ്മൂട്ടി