പ്രതീകാത്മക ചിത്രം 
India

പീഡന പരാതി നൽകുമെന്ന് ഭീഷണി; യുവാവിന്റെ രണ്ടു ലക്ഷം തട്ടി; രണ്ടു സ്ത്രീകൾ അറസ്റ്റിൽ

സ്ത്രീകൾ നിരവധി പേർക്കെതിരെ വ്യാജപീഡനപരാതി നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

പനാജി: പണം തട്ടുക ലക്ഷ്യമിട്ട് യുവാവിനെതിരെ വ്യാജ പീഡന പരാതി നൽകിയ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശികളായ രണ്ടു സ്ത്രീകളും ഇവരുടെ സഹായിയായ പുരുഷനുമാണ് അറസ്റ്റിലായത്. ​ഗോവ പൊലീസ് ആണ് ഇവരെ പിടികൂടിയത്. 

ഗുജറാത്ത് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുവതികൾ സൗഹ‍ൃദം സ്ഥാപിക്കുകയും പിന്നീടു വ്യാജ പീഡന പരാതി നൽകിയെന്നുമാണ് യുവാവിന്റെ പരാതി. വ്യാജ പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. 

അന്വേഷണത്തിൽ യുവതികൾ ഗുജറാത്തിലും ഗോവയിലുമായി നിരവധി പേർക്കെതിരെ പീഡന പരാതികൾ നൽകിയതായി കണ്ടെത്തി. അന്വേഷണത്തിനിടെ പൂനെ സ്വദേശിയായ ബിസിനസുകാരന്റെ പരാതിയും ലഭിച്ചതായി പൊലീസ് പറഞ്ഞു. സ്ത്രീകളിലൊരാൾ ഓഗസ്റ്റ് 23ന് നൽകിയ പരാതിയിൽ കോൽവാലേ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT