India

​നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞു വീണ് മൂന്ന് കുട്ടികൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേർ ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

നോയി‍ഡ: ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂറിൽ നിർമ്മാണത്തിലിരിന്ന മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ പെയ്ത കനത്ത മഴയെ തുടർന്ന് ഭിത്തിയുടെ അടിത്തറ ദുർബലമാകുകയും വൈകുന്നേരത്തോടെ ഇടിഞ്ഞുവീഴുകയും ചെയ്തതായാണ് പ്രാഥമിക നി​ഗമനം.

സഗീർ എന്ന വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. കൂട്ടുകുടുംബമായി താമസിക്കുകയാണ് ഇവർ. കുടുംബത്തിലെ എട്ട് കുട്ടികൾ മതിലിന് സമീപം നിന്ന് കളിക്കുകയായിരുന്നു. മതിലിടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേർ ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഹദ് (4), അൽഫിസ (2), ആദിൽ (8) എന്നിവരാണ് മരിച്ചത്. ആയിഷ (16), ഹുസൈൻ (5), സോഹ്ന (12), വാസിൽ (11), സമീർ (15) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT