CBSE  FILE
India

7-9 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമല്ല; ത്രിഭാഷാ നയത്തില്‍ മാറ്റം വരുത്തി സിബിഎസ്ഇ

നിലവിലെ ത്രിഭാഷാ നയത്തിന് കീഴില്‍ രണ്ട് വിദേശ ഭാഷകള്‍ തെരഞ്ഞെടുത്ത 7 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷനുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കി സിബിഎസ്ഇ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: നിലവിലെ ത്രിഭാഷാ നയത്തിന് കീഴില്‍ രണ്ട് വിദേശ ഭാഷകള്‍ തെരഞ്ഞെടുത്ത 7 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷനുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കി സിബിഎസ്ഇ. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകിയാണ് സിബിഎസ്ഇയുടെ തീരുമാനം വന്നത്.

2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ രണ്ട് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ നിര്‍ബന്ധമായും പഠിക്കണമെന്ന് സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. നിര്‍ദേശം വന്ന് ഒരുമാസത്തിലേറെ കഴിഞ്ഞാണ് സിബിഎസ്ഇ ഇതില്‍ വ്യക്തത വരുത്തിയത്. രണ്ട് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ നിര്‍ബന്ധമായും പഠിക്കണമെന്ന പ്രഖ്യാപനം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനെതിരെ പലരും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും പഠിക്കണമെന്ന നിബന്ധന ആറാം ക്ലാസ് മുതല്‍ നടപ്പിലാക്കുമെന്നും നിലവില്‍ 7 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമാകില്ലെന്നും മുതിര്‍ന്ന സിബിഎസ്ഇ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 'ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്ന ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും,'- സിബിഎസ്ഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മെയ് 15ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പുതിയ ആര്‍3 ടെക്സ്റ്റ് ബുക്കുകള്‍ ലഭ്യമാകുന്നത് വരെ, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ തങ്ങള്‍ തെരഞ്ഞെടുത്ത ഭാഷയ്ക്കായി ആറാം ക്ലാസിലെ ആര്‍3 ടെക്സ്റ്റ് ബുക്കുകള്‍ (2026-27 എഡിഷന്‍) ഉപയോഗിക്കണമെന്ന് സിബിഎസ്ഇ നിര്‍ദ്ദേശിച്ചിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം 2020, സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് 2023 എന്നിവയ്ക്ക് അനുസൃതമായി പാഠ്യപദ്ധതിയെ മാറ്റുന്നതിനുള്ള ബോര്‍ഡിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഭാഷാ നയം.

മെയിലെ സര്‍ക്കുലര്‍ പ്രകാരം, വിദേശ ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് ഇന്ത്യന്‍ ഭാഷകള്‍ പഠിച്ചതിന് ശേഷം മൂന്നാമത്തെ ഭാഷയായിട്ടോ അല്ലെങ്കില്‍ അധികമായി നാലാമത്തെ ഭാഷയായിട്ടോ മാത്രമേ അത് തെരഞ്ഞെടുക്കാന്‍ സാധിക്കൂ. ഇതിനുപുറമേ ഏപ്രിലില്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ ആറാം ക്ലാസ് മുതല്‍ ത്രിഭാഷാ ഫോര്‍മുല ഘട്ടങ്ങളായി നടപ്പിലാക്കുമെന്നും ഒന്‍പതാം ക്ലാസില്‍ ഗണിതശാസ്ത്രത്തിനും ശാസ്ത്രത്തിനും രണ്ട് തലങ്ങളിലുള്ള സമ്പ്രദായം അവതരിപ്പിക്കുമെന്നും സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു.

Three language formula: CBSE allows existing Class 7-9 students to retain current language choices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ് സിനിമയുടെ 'തിരക്കഥെെ മന്നന്‍' ഇനി ഓർമ; ഭാഗ്യരാജ് അന്തരിച്ചു

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ എയര്‍ബാഗ് തുറന്നു; 25 കാരന്‍ രക്തം വാര്‍ന്ന് മരിച്ചു

UPSC: ഡ്രഗ് ഇൻസ്പെക്ടർ മുതൽ ലീഗൽ ഓഫീസർ വരെ, 450 ഒഴിവുകൾ

അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ്: ചമ്പത് റായ് രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് വിഎച്ച്പി

'അയ്യപ്പ ഭക്തന്‍, വിളിപ്പേര് സ്വാമി, ആഗ്രഹം മകനൊപ്പം ശബരിമല ഡ്യൂട്ടി'; കാക്കിയില്‍ അച്ഛനും മകനും, അഭിമാന നിമിഷം