സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിയവരെ പുറത്ത് എത്തിക്കുന്നു 
India

സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍പുരി സ്വദേശികളായ അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി:സെപ്റ്റിക്ക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ മുംഡ്കയിലാണ് സംഭവം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. സുല്‍ത്താന്‍പുരി സ്വദേശികളായ അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സന്ദേശം ലഭിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടാങ്കിലെ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഇവര്‍ ബോധരഹിതരാകുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ ഉടന്‍ തന്നെ രണ്ട് അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചെങ്കിലും വഴിയിലെ കനത്ത ഗതാഗതക്കുരുക്ക് സ്ഥലത്തെത്താന്‍ ഏറെ വൈകിയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി മൂവരെയും ടാങ്കില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും അവര്‍ മരണം സംഭവിച്ചിരുന്നു. മരിച്ച മൂന്നുപേരും ശുചീകരണത്തൊഴിലാളികാളാണെന്ന് പൊലീസ് പറഞ്ഞു.

Three workers die inside septic tank at Delhi factory after toxic gas exposure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

നിമിഷ സജയൻ- കരുണാസ് സജീവ് പാഴൂർ ചിത്രം; 'എന്ന വിലൈ' ഫസ്റ്റ് ലുക്ക് പുറത്ത്

വില 87,950 രൂപ, പുതിയ മൂന്ന് നിറം; എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ വിപണിയില്‍, ഫീച്ചറുകള്‍

ട്രെയിനുകളിൽ കായിക ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങളിൽ ഇളവ്; കായികതാരങ്ങൾക്ക് ആശ്വാസവുമായി റെയിൽവേ

വെള്ളപ്പാണ്ട് പടരുന്നതിന് മുൻപ് നിയന്ത്രിക്കാം, പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം