പ്രതീകാത്മക ചിത്രം 
India

വീടിന് തീപിടിച്ചു, ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരി വെന്തു മരിച്ചു

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ മുകളിലേക്ക് തീപിടിച്ച മേൽക്കൂര വന്നു വീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തർപ്രദേശിൽ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചതിനെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസുകാരി വെന്തു മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ബഹാദൂർപൂരിലെ രാംബാബു എന്ന വ്യക്തിയുടെ ഓല മേഞ്ഞ വീടിനാണ് തീപിടിച്ചത്.

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ മുകളിലേക്ക് തീപിടിച്ച മേൽക്കൂര വന്നു വീഴുകയായിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീടിന് സമീപം കെട്ടിയിട്ടിരുന്ന പശുവും പൊള്ളലേറ്റു ചത്തു. തീ പടരുന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം