കോഴിക്കോട്- ​ഗൂഡല്ലൂർ ദേശീയപാത, സ്ക്രീൻഷോട്ട് 
India

'മൂന്ന് വയസുകാരിയെ കൊന്ന പുലിയെ വെടിവെച്ച് കൊല്ലണം'; ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍, ഗതാഗതം തടസ്സപ്പെട്ടു

തമിഴ്‌നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പുലിയെ ഉടന്‍ തന്നെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കോഴിക്കോട്- ഗൂഡല്ലൂര്‍ ദേശീയ പാത ഉപരോധിച്ചു.

ഇന്നലെ വൈകീട്ടാണ് തോട്ടം തൊഴിലാളികളുടെ മകളായ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവം  ഉണ്ടായത്. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഇതിന് പിന്നാലെ രണ്ടുപേരുടെ ജീവനെടുത്ത പുലിയ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പന്തല്ലൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താലും ആചരിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്- ഗൂഡല്ലൂര്‍ ദേശീയ പാത നാട്ടുകാര്‍ ഉപരോധിക്കുന്നത്. പുലിയെ ഉടന്‍ തന്നെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എങ്കില്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു. ഏഴിടത്താണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നത്. രാവിലെ മുതല്‍ തുടങ്ങിയ ഉപരോധത്തില്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും