കാറിന്റെ ബമ്പര്‍ കടിച്ചുവലിക്കുന്ന കടുവ 
India

അങ്ങനെ പോകാമെന്ന് കരുതേണ്ട!; കാറിന്റെ ബമ്പറിൽ കടിച്ചുവലിച്ച് കടുവ, പിന്നെ സംഭവിച്ചത് (വീഡിയോ)

കാറിൻറെ ബമ്പർ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാറിൻറെ ബമ്പർ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാർക്കിനകത്തെ സഫാരിക്കിടെ ബാറ്ററി തകരാറിനെ തുടർന്ന് നിന്നുപോയ വാഹനത്തിലാണ് കടുവ പിടിത്തമിട്ടതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് റെസ്‌ക്യൂ സംഘമെത്തി വാഹനം കെട്ടിവലിച്ച് പുറത്തെത്തിച്ച് എന്നുമാണ് വിവരം.

ബം​ഗ​ളൂ​രുവിലെ ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർക്കി​ലാണ് സംഭവം.കാറിൻറെ ബ​മ്പ​റി​ൽ ക​ടി​ച്ചു​തൂ​ങ്ങി​യ ക​ടു​വ​യു​ടെ വി​ഡി​യോ ആണ് വൈ​റ​ൽ ആകുന്നത്. ബ​ന്നാ​ർ​ഘ​ട്ട പാ​ർ​ക്കി​ൽ സ​ഫാ​രി​ക്കെ​ത്തി​യ​വ​രു​ടെ കാ​റി​ലാ​ണ്​ ക​ടു​വ പി​ടി​ത്ത​മി​ട്ട​തെന്നാണ് റിപ്പോർട്ടുകൾ.ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്.  

സഫാരിക്ക് എത്തിയ മറ്റൊരു വാഹനത്തിലുള്ളവ‌ർ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.  വൈറലായ ഈ വീഡി​യോ ദൃശ്യങ്ങൾ ബ​ന്നാ​ർ​ഘ​ട്ട പാ​ർ​ക്കി​ൽ​നി​ന്നു​ള്ള​താ​ണെ​ന്ന്​ അധികൃതർ സ്​​ഥി​രീ​ക​രി​ച്ചതായാണ് വിവരം. എ​ന്നാ​ൽ, ഈ വി​ഡി​യോ ര​ണ്ടു​മാ​സം  മു​മ്പു​ള്ള​താ​ണെ​ന്നും സൂചനകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

ഉസ്‌ബെക്കിസ്ഥാനുമായി ദീര്‍ഘകാല യുറേനിയം കരാര്‍; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം

'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം|VIDEO

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !