തിരുപ്പതി ക്ഷേത്രം  ഫയല്‍ ചിത്രം
India

'സ്ഥലം മാറുക, അല്ലെങ്കില്‍ പിരിഞ്ഞു പോകുക'; 18 അഹിന്ദുക്കളായ ജീവനക്കാരോട് തിരുപ്പതി ക്ഷേത്രം

തിരുപ്പതി ദേവസ്വം ഭരണസമിതിയില്‍ ജീവനക്കാരായിരിക്കെ ഇവര്‍ മറ്റ് മതാചാര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായി കണ്ടെത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരായ പതിനെട്ട് അഹിന്ദുക്കള്‍ക്കെതിരെ നടപടിയുമായി ദേവസ്വം ബോര്‍ഡ്. അഹിന്ദുക്കളായ ജീവനക്കാരോട് സ്വമേധയാ വിരമിക്കാനോ അല്ലെങ്കില്‍ സര്‍ക്കാരിന് കീഴിലെ മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറുകയോ ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും ആത്മീയമായ പവിത്രത സംരക്ഷിക്കാനുമുളള പ്രതിജ്ഞാബദ്ധത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ബോര്‍ഡ് അറിയിച്ചു. ഈ തീരുമാനം ട്രസ്റ്റി ബോര്‍ഡിന്റെ ആണെന്നും അധികൃതര്‍ അറിയിച്ചു. പതിനെട്ടുപേര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിറക്കിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തിരുപ്പതി ദേവസ്വം ഭരണസമിതിയില്‍ ജീവനക്കാരായിരിക്കെ ഇവര്‍ മറ്റ് മതാചാര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ ഉത്തരവിറക്കിയിരുന്നതായി തിരുപ്പതി ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. അഹിന്ദുക്കളെ ഒഴിവാക്കുന്നത് സംബന്ധിച്ച് നേരത്തെ തിരുപ്പതി ദേവസ്ഥാനം നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്