എംകെ സ്റ്റാലിന്‍ ഫയല്‍
India

മൂന്ന് വര്‍ഷത്തിനിടെ 65,483 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി; 2026 ജനുവരിയോടെ 75,000 തസ്തികകളില്‍ നിയമനം; എംകെ സ്റ്റാലിന്‍

വിവിധ തസ്തികകളിലായി ഈ വര്‍ഷം 46,584 പേര്‍ക്ക് നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ 75,000 സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ ആ വര്‍ഷം ജനുവരിയോടെ നികത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭയിലായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം.

വിവിധ തസ്തികകളിലായി ഈ വര്‍ഷം 46,584 പേര്‍ക്ക് നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 30,219 ഒഴിവുകളില്‍ 2026 ജനുവരിയോടെ നിയമനം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65,483 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയായും അദ്ദേഹം അവകാശപ്പെട്ടു. സ്വകാര്യമേഖലയില്‍ സര്‍ക്കാരിന്റെ നൈപുണ്യപരിശീലനം, തൊഴില്‍ മേളകള്‍ മുഖാന്തരം 5,08,055 യുവാക്കള്‍ക്ക് ജോലി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ഡാറ്റയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 77,78,999 യുവാക്കള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കായി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളും തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ നിയമസഭയെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്