ഫോട്ടോ: എഎൻഐ 
India

സമ്പന്നമായ ഒരു രാഷ്ട്രവും സമൂഹവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണം; പുതുവര്‍ഷ സന്ദേശത്തില്‍ രാഷ്ട്രപതി 

പുതിയ പ്രമേയങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറാനുള്ള അവസരമാണ് പുതുവര്‍ഷത്തിന്റെ വരവെന്നും രാഷ്ട്രപതി പറഞ്ഞു. 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി
 മുര്‍മു. പുതിയ പ്രമേയങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറാനുള്ള അവസരമാണ് പുതുവര്‍ഷത്തിന്റെ വരവെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസ അറിയിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. 

2024 എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നല്‍കട്ടെ. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവനകള്‍ നല്‍കുന്നത് തുടരാം. പുതുവര്‍ഷത്തെ നമുക്ക് സ്വാഗതം ചെയ്യാം, സമൃദ്ധമായ സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാമെന്നും പ്രസിഡന്റ് മുര്‍മു പറഞ്ഞു.

പുതുവര്‍ഷത്തിന്റെ സന്തോഷകരമായ അവസരത്തില്‍, ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും  ഊഷ്മളമായ ആശംസകള്‍ അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT