എസ്പി പുറത്തിറക്കിയ പെര്‍ഫ്യൂം 
India

'സോഷ്യലിസത്തിന്റെ ഗന്ധം മനസ്സിലാക്കാന്‍'; ഉത്തര്‍പ്രദേശില്‍ പെര്‍ഫ്യൂമൂമായി സമാജ് വാദി പാര്‍ട്ടി

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന ഉത്തര്‍പ്രദേശില്‍ പെര്‍ഫ്യൂം വിതരണവുമായി സമാജ്‌വാദി പാര്‍ട്ടി

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന ഉത്തര്‍പ്രദേശില്‍ പെര്‍ഫ്യൂം വിതരണവുമായി സമാജ്‌വാദി പാര്‍ട്ടി. പാര്‍ട്ടി എംഎല്‍സി പമ്‌നി ജയിന്‍ നിര്‍മ്മിച്ച പെര്‍ഫ്യൂമുകളുടെ വിതരണ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായി അഖിലേഷ് യാദവ് നിര്‍വഹിച്ചു. സോഷ്യലിസത്തിന് വേണ്ടിയുള്ള പെര്‍ഫ്യൂമാണ് ഇതെന്ന് അഖിലേഷ് പറഞ്ഞു. 

ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വന്തം പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കുന്നത്. പാര്‍ട്ടി കൊടിയുടെ നിറമായ ചുവപ്പും പച്ചയും ആണ് പെര്‍ഫ്യൂം കുപ്പിയ്ക്കും നല്‍കിയിരിക്കുന്നത്. 

ഈ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ആളുകള്‍ക്ക് സോഷ്യലിസത്തിന്റെ ഗന്ധം മനസ്സിലാകുമെന്ന് പമ്‌നി ജെയിന്‍ പറഞ്ഞു. 2022ല്‍ ഈ പെര്‍ഫ്യൂം വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT