ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഷോക്കേറ്റ് മരിച്ച യുവാവിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വന്‍ ട്വിസ്റ്റ്. അതിക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് ഇരുവരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
ജൂലൈ 12-നായിരുന്നു 36-കാരനായ കരണ്‍ ദേവ് മരിച്ചത്. ഭാര്യ സുസ്മിതയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവിന് വൈദ്യുതാഘാതം ഏറ്റെന്നായിരുന്നു ഇവര്‍ ഡോക്ടറോട് പറഞ്ഞത്. പരിശോധനയില്‍ കരണ്‍ മരിച്ചതായി കണ്ടെത്തി. അപകടമരണമെന്നും പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നുമുള്ള നിലപാടിലായിരുന്നു കുടുംബം. ഭാര്യ സുസ്മിതയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരിക്കാന്‍ നിര്‍ബന്ധം പിടിച്ചു.
എന്നാല്‍, കൊല്ലപ്പെട്ട കരണ്‍ ദേവിന്റെ പ്രായവും മരണസാഹചര്യവും ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് പോസ്റ്റ്‌മോര്‍ട്ടം നടണമെന്നും നിലപാടെടുത്തു. ഈ സമയത്ത് കരണ്‍ ദേവിന്റെ ബന്ധുവായ രാഹുലും സംഭവസ്ഥലത്തുണ്ടായിരുന്നു. സുസ്മിതയ്‌ക്കൊപ്പം ഇയാളും പോസ്റ്റ്‌മോര്‍ട്ടത്തെ ശക്തമായി എതിര്‍ത്തു.മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കരണ്‍ ദേവിന്റെ ഇളയ സഹോദരന്‍ കുണാലിന് മരണത്തില്‍ സംശയമുണ്ടായതോടെയാണ് സംഭവത്തില്‍ ട്വിസ്റ്റുണ്ടാകുന്നത്. സഹോദരന്റെ ഭാര്യയും ബന്ധുവായ രാഹുലും ചേര്‍ന്ന് കരണിനെ കൊലപ്പെടുത്തിയതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.
ഇരുവരും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം ചാറ്റ് അടക്കം തെളിവായി പൊലീസിന് നല്‍കുകയും ചെയ്തു. ജൂലൈ 12 ന് രാത്രി പ്രതി കരണിന്റെ ഭക്ഷണത്തില്‍ 15 ഉറക്കഗുളികകള്‍ കലര്‍ത്തിയതായി സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. ഉറക്കഗുളിക കൊടുത്തിട്ടും മരണം സംഭവിക്കാത്തതില്‍ സുസ്മിത ഉത്കണ്ഠാകുലയായി. തുടര്‍ന്ന് അവള്‍ രാഹുലിന് മെസേജ് അയച്ചു. 'മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ചിട്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞു. ഛര്‍ദ്ദിലോ, മരണമോ ഒന്നും സംഭവിക്കുന്നില്ല. ഇനി എന്തുചെയ്യണമെന്ന് പറയൂ'
രാഹുല്‍ മറുപടി നല്‍കി: 'അങ്ങനെയെങ്കില്‍, അവന് ഒരു ഷോക്ക് കൊടുക്കൂ.' എന്നുപറഞ്ഞ് സംഭാഷണം തുടര്‍ന്നു. എങ്ങനെ ഷോക്കടിപ്പിക്കുമെന്നായി സുസ്മിത. ടോപ്പ് ഉപയോഗിച്ചാല്‍ മതിയെന്ന് രാഹുല്‍ മറുപടി നല്‍കി
സുസ്മിത: 'അവന്‍ വളരെ പതുക്കെ ശ്വസിക്കുന്നു.'
രാഹുല്‍: 'കൈവശമുള്ള മുഴുവന്‍ മരുന്നും അയാള്‍ക്ക് കൊടുക്കൂ.'
സുസ്മിത: 'എനിക്ക് അയാളുടെ വായ തുറക്കാന്‍ കഴിയുന്നില്ല, നീ ഇവിടെ വരൂ, ഒരുപക്ഷേ നമുക്ക് ഒരുമിച്ച് കൊടുക്കാന്‍ കഴിയും.'
പൊലീസ് പറയുന്നതനുസരിച്ച്, പ്രതി കരണിനെ മയക്കിയ ശേഷം വൈദ്യുതാഘാതമേറ്റ് അപകടമരണമുണ്ടായാതായി വരുത്തിത്തീര്‍ക്കാനായിരുന്നു ഇവരുടെ ആസൂത്രണം. കൊലപാതകം നടത്തിയ ശേഷം, സുസ്മിത സമീപത്തുള്ള തന്റെ ഭര്‍തൃവീട്ടില്‍ പോയി കരണിന് വൈദ്യുതാഘാതമേറ്റതായി അറിയിച്ചു. കുടുംബം ഫ്‌ലാറ്റിലേക്ക് ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു. സുസ്മിതയും കരണിന്റെ ബന്ധുവായ രാഹുലും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates