ഊഷ്മളമായ പച്ചപ്പ് ആഗ്രഹിക്കാത്തവര് ആരാണുള്ളത്. നഗരങ്ങളാണെങ്കില് കൂടിയും പച്ചപ്പ് നിലനില്ത്തുന്ന ധാരാളം സ്ഥലങ്ങള് ഉണ്ട്. അത്തരത്തില് പച്ചപ്പുള്ള ഇന്ത്യയിലെ അഞ്ച് നഗരങ്ങള് ഏതാണെന്ന് നോക്കാം....
ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത നഗരമാണ് മൈസൂര്. സമ്പന്നമായ പൈതൃകത്തിനും സാസ്കാരിക പ്രാധാന്യത്തിനും പേരു കേട്ട മൈസൂര് സ്വച്ഛ് ഭാരത് അര്ബനില് നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ബൃന്ദാവന് ഗാര്ഡന് മൈസൂരിനെ പച്ചപ്പിന്റെ പറുദ്ദീസയാക്കി മാറ്റുന്നു.
പഞ്ചാബിന്റേയും ഹരിയാനയുടേയും തലസ്ഥാനമായ ഛണ്ഡീഗഡില് മനോഹരമായ പൂന്തോട്ടങ്ങളും പാര്ക്കുകളും ഉണ്ട്. ഛണ്ഡീഗഡിന്റെ റോഡരികുകളില് വലിയ മരങ്ങള് കാണാം. സുക്ന തടാകം, റോക്ക് ഗാര്ഡന്, റോസ് ഗാര്ഡന് തുടങ്ങിയവ ഇവിടുത്തെ പച്ചപ്പ് നിലനിര്ത്തുന്നു.
ഗാര്ഡന് സിറ്റി എന്ന് വിളിക്കപ്പെടുന്ന ബംഗളൂരു തിരക്കേറിയ ഐടി ഹബ്ബ് മാത്രമല്ല പച്ചപ്പിന്റെ സങ്കേതം കൂടിയാണ്. ഇന്ത്യയുടെ സിലിക്കണ് വാലി എന്നറിയപ്പെടുന്ന ബംഗളൂരുവില് പ്രശസ്തമായ ലാല്ബാഗ് ബൊട്ടാണിക്കല് ഗാര്ഡനും കബ്ബണ് പാര്ക്കും ഉണ്ട്. പ്രകൃതി സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവര്ത്തനങ്ങള്, വൃക്ഷത്തൈ നടീല് എന്നിവ നഗരത്തിന്റെ പച്ചപ്പ് നിലനിര്ത്താന് സഹായിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച ആസൂത്രിത നഗരങ്ങളിലൊന്നാണ് ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗര്. ഒരാള്ക്ക് 22 മരമെന്ന കണക്കിലാണ് ഇവിടെ വൃക്ഷത്തൈ വെച്ചു പിടിപ്പിക്കുന്നത്. സരിത ഉദ്യാന്, ഇന്ദ്രോദ നേച്ചര് പാര്ക്ക് തുടങ്ങിയവ ഈ നഗരത്തിലെ ഹരിത ഇടങ്ങളാണ്.
മധ്യപ്രദേശിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ നഗരം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതുമായ നഗരമാണ് ഇന്ഡോര്. ലാല് ബാഗ് പാലസ്, രാജ്വാഡ, സിര്പൂര് തടാകം തുടങ്ങിയവ ഇന്ഡോറിനെ ശ്രദ്ധേയമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates