Suman Billa, Additional Secretary, Ministry of Tourism.(Photo | Ashwin prasath, Express) 
India

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

Author : Amal Joy

ചെന്നൈ: ഇന്ത്യയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിനപ്പുറം വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ടൂറിസം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സുമന്‍ ബില്ല. ചെന്നൈയില്‍ നടന്ന 'ഭാരത് ദേഖോ ടൂറിസം ഉച്ചകോടി 2026'-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് പരിമിതമായ തോതില്‍ നിയന്ത്രിക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ ആവശ്യമാണ്. സഞ്ചാരികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കണമെന്നും പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകുന്നുവെന്ന് ഉറപ്പാക്കും വിധമായിരിക്കണം ഇതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചുള്ള സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നമ്മുക്ക് ആഭ്യന്തര വിനോദസഞ്ചാരത്തെ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ടൂറിസം നയം സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോരാ എന്നും സുമന്‍ ബില്ല പറഞ്ഞു. ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയുടെ ചെലവിന്റെ വലിയൊരു പങ്കും ആഭ്യന്തര സഞ്ചാരികളുടേതാണ്. വൈവിധ്യമാര്‍ന്നതും സുസ്ഥിരവുമായ യാത്രാ അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തിന് മികച്ച സാധ്യതാകളുണ്ടെന്നും' അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ടൂറിസം ഭരണനിര്‍വ്വഹണം പരമ്പരാഗതമായി ദേശീയ-സംസ്ഥാന തലങ്ങളിലാണ് നടക്കുന്നത്. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാന്‍ പലപ്പോഴും അവിടെ പ്രത്യേക പ്രൊഫഷണല്‍ സംവിധാനങ്ങള്‍ ഉണ്ടാകാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശിക ഭരണകൂടങ്ങള്‍, പൊലീസ്, ടൂറിസം അധികൃതര്‍, വ്യവസായ മേഖലയിലെ പങ്കാളികള്‍ എന്നിവരെ ഏകോപിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് ഓര്‍ഗനൈസേഷനുകള്‍‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കുള്ള സമയങ്ങളില്‍ മാത്രം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അമിതമായ തിരക്ക് അനുഭവപ്പെടുകയും വര്‍ഷത്തിലെ ബാക്കി സമയങ്ങളില്‍ അവ വേണ്ടത്ര ഉപയോഗിക്കപ്പെടാതെ കിടക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം. പകരം, വര്‍ഷം മുഴുവനും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികളും കാഴ്ചകളും അനുഭവങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tourism growth must benefit local communities, says Ministry official at TNIE Summit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു