ട്രെയിനിന് തീപിടിച്ചപ്പോള്‍/ ട്വിറ്റര്‍ ചിത്രം 
India

ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തം; എസി കോച്ചിന് അടിയില്‍ അഗ്നിബാധ; പരിഭ്രാന്തരായി യാത്രക്കാര്‍

തീ പിടിച്ചതിനെത്തുടര്‍ന്ന് ട്രെയിനിന്റെ കോച്ച് പുകപടലങ്ങളാല്‍ മൂടി

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദുര്‍ഗ് -പുരി എക്‌സ്പ്രസ്സിന്റെ എ സി കോച്ചിന് അടിയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ നൗപദ ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. 

തീ പിടിച്ചതിനെത്തുടര്‍ന്ന് ട്രെയിനിന്റെ കോച്ച് പുകപടലങ്ങളാല്‍ മൂടി. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. ട്രെയിനില്‍ തീപിടിക്കുന്നതും കനത്ത പുക ഉയരുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. 

ട്രെയിൻ പുകപടലങ്ങൾ മൂടിയ നിലയിൽ/ ട്വിറ്റർ ചിത്രം

തീപിടുത്തത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക് തീ പടര്‍ന്നിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീ അണച്ച്, രാത്രി11 മണിയോടെ ട്രെയിന്‍ യാത്ര തുടര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്