പ്രതീകാത്മക ചിത്രം 
India

സിഗ്നല്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞുകയറി;  മൂന്നു റെയില്‍വേ ജീവനക്കാര്‍ മരിച്ചു

സിഗ്നലിങ് പോയിന്റില്‍ തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കെ, ജീവനക്കാരുടെ മേല്‍ ലോക്കല്‍ ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിഗ്നല്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞുകയറി മൂന്നു റെയില്‍വേ ജിവനക്കാര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ വസായ് റോഡ്-നയിഗാവോണ്‍ സ്‌റ്റേഷനുകള്‍ക്കിടക്കാണ് സംഭവം. ഇന്നലെ രാത്രി 8.55 ഓടെയാണ് ദാരുണ അപകടമുണ്ടായത്. 

സിഗ്നലിങ് പോയിന്റില്‍ തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കെ, ജീവനക്കാരുടെ മേല്‍ ലോക്കല്‍ ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു. ചീഫ് സിഗ്നലിങ് ഇന്‍സ്‌പെക്ടര്‍ വാസു മിത്ര, ഇലക്ട്രിക്കല്‍ സിഗ്നലിങ് മെയിന്റെയ്‌നര്‍ സോമനാഥ് ഉത്തം, സഹായി സച്ചിന്‍ വാഖഡെ എന്നിവരാണ് മരിച്ചത്. 

സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 55,000 രാപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മറ്റു സഹായങ്ങള്‍ 15 ദിവസത്തിനകം തീരുമാനിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

മിഥുന മാസം: ആരോഗ്യവും കാലാവസ്ഥയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

SCROLL FOR NEXT