പരിക്കേറ്റ കല്യാണ്‍ ബാനര്‍ജി  പിടിഐ
India

വഖഫ് നിയമഭേദഗതി ബില്‍; ജെപിസി യോഗത്തില്‍ കയ്യാങ്കളി; ഗ്ലാസ് ബോട്ടില്‍ അടിച്ചുപൊട്ടിച്ചു; തൃണമൂല്‍ എംപിക്ക് പരിക്ക്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു തര്‍ക്കം

Author : Sujith

ന്യൂഡല്‍ഹി: വഖഫ് വിഷയം ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു തര്‍ക്കം. ഇതിനിടെ ഗ്ലാസ് ബോട്ടിലിന്റെ ചില്ല് കൈയില്‍ തട്ടി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു.

പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു സംയുക്ത പാര്‍ലമെന്ററി സമിതി യോഗം നടന്നത്. വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെ വിവിധ വിഷയങ്ങളെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടെ കല്യാണ്‍ ബാനര്‍ജി ഗ്ലാസിന്റെ വാട്ടര്‍ ബോട്ടില്‍ ടേബിളില്‍ അടിച്ചു. തുടര്‍ന്ന് വാട്ടര്‍ ബോട്ടില്‍ പൊട്ടി ചില്ല് കല്യണ്‍ ബാനര്‍ജിയുടെ കൈയില്‍ കൊള്ളുകയായിരുന്നു.

മുറിവ് പറ്റിയതിന് പിന്നാലെ കല്യാണ്‍ ബാനര്‍ജി യോഗത്തില്‍ നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്ന് യോഗം താത്കാലികമായി നിര്‍ത്തിവച്ചു. വഖഫ് സമിതി ചെയര്‍മാന്റെ നിലപാടുകള്‍ക്കെതിരെ നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവായ ജദാംബിക പാലിന്റെ നടപടികള്‍ ഏകപക്ഷീയമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം ഈ നടപടിയുടെ പേരില്‍ കല്യാണ്‍ ബാനര്‍ജിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'