പ്രതീകാത്മക ചിത്രം 
India

ഭാര്യയ്ക്ക് വിവാഹേതര ബന്ധമെന്ന് സംശയം; 'കാമുകനെ' കൊണ്ട് ബലംപ്രയോഗിച്ച് കല്യാണം കഴിപ്പിച്ച് ഭര്‍ത്താവ് 

ത്രിപുരയില്‍ വിവാഹേതര ബന്ധം സംശയിച്ച് മധ്യവയസ്‌കയെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ വിവാഹേതര ബന്ധം സംശയിച്ച് മധ്യവയസ്‌കയെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.  തുടര്‍ന്ന് സ്ത്രീയെ 'കാമുകനെ' കൊണ്ട് ബലംപ്രയോഗിച്ച് കല്യാണം കഴിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മധ്യ കൃഷ്ണപൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മര്‍ദ്ദനമേറ്റ് അവശനിലയിലായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ 15 പേരടങ്ങുന്ന സംഘമാണ് സ്്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് പ്രകോപനത്തിന് കാരണം. കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് സ്ത്രീയെ മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനത്തില്‍ സ്ത്രീയുടെ ബോധം നഷ്ടപ്പെട്ടു. സ്ത്രീയുടെ കാമുകന്‍ എന്ന് ആരോപിക്കുന്നയാളെയും സംഘം വെറുതെ വിട്ടില്ല. യുവാവിനെയും ക്രൂരമായി മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബോധം തിരികെ വന്ന സ്ത്രീയെ യുവാവിനെ കൊണ്ട് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇരുവരെയും കൊണ്ട് നിര്‍ബന്ധിച്ച് പരസ്പരം മാലയിടീപ്പിക്കുന്നതും സ്ത്രീയുടെ നെറ്റിയില്‍ യുവാവ് കുങ്കുമം തൊടുന്നതും അടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവ് കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരേ ഗ്രാമത്തിലെ മറ്റൊരു ആളുമായി ഭാര്യ വിവാഹേതരബന്ധം തുടര്‍ന്നതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് ഭര്‍ത്താവ് പറയുന്നു. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രി മുഴുവന്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ ചെലവഴിച്ചതായും ഭര്‍ത്താവ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT