രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും   ഫയല്‍
India

'വെടിനിര്‍ത്തല്‍ ആദ്യം പ്രഖ്യാപിച്ച ട്രംപിന്റെ നടപടി ചര്‍ച്ച ചെയ്യണം; പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണം'

അതിര്‍ത്തിയിലെ വെടിനിര്‍ത്തലിനെക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അതിര്‍ത്തിയിലെ വെടിനിര്‍ത്തലിനെക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

''പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചു ചേര്‍ക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. വെടിനിര്‍ത്തല്‍ ആദ്യം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയും പഹല്‍ഗാം തീവ്രവാദ ആക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും സമ്മേളനം പ്രധാനപ്പെട്ടതാണ്. മുന്നിലുള്ള വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഈ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു,''രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യസഭാ പതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇരു സഭകളുടെയും സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തണമെന്ന് ശിവസേനയും ആര്‍ജെഡിയും ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍