പ്രതീകാത്മക ചിത്രം 
India

ഓര്‍മ്മശക്തി കൂട്ടുന്ന മരുന്ന്, കുട്ടികള്‍ക്ക് ഉപ്പുവെള്ളം കുത്തിവച്ച് ട്യൂഷന്‍ മാസ്റ്റര്‍; 20കാരന്‍ അറസ്റ്റില്‍

20 വയസ്സുള്ള സന്ദീപ് എന്ന യുവാവാണ് അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓര്‍മ്മശക്തി കൂട്ടുമെന്ന് പറഞ്ഞ് കുട്ടികള്‍ക്ക് ഉപ്പുവെള്ളം കുത്തിവച്ച ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍. 20 വയസ്സുള്ള സന്ദീപ് എന്ന യുവാവാണ് അറസ്റ്റിലായത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് യുവാവ് പിടിയിലായത്.

ബി എ വിദ്യാര്‍ത്ഥിയായ യുവാവ് ആറ് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ട്യൂഷന്‍ എടുത്തിരുന്നത്. ഉപ്പുവെള്ളം കുത്തിവച്ചാല്‍ കുട്ടികളുടെ ഓര്‍മ്മശക്തി കൂടുമെന്ന് യൂട്യൂബില്‍ കണ്ടതാണെന്ന് സന്ദീപ് പൊലീസിനോട് പറഞ്ഞു. വിഡിയോ കണ്ടിട്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് യുവാവ് പറഞ്ഞത്.

സന്ദീപിന്റെ പക്കല്‍ ട്യൂഷന് വരുന്ന കുട്ടികളിലൊരാള്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. മാതാപിതാക്കള്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അശ്രദ്ധമൂലം മനുഷ്യജീവിതത്തെ അപകടത്തിലാക്കുന്ന യുവാവിന്റെ പ്രവര്‍ത്തിക്കെതിരെ ഐപിസി സെക്ഷന്‍ 336 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമുസ് അടച്ച് 'ബ്ലാക്ക്മെയിൽ' ചെയ്യാൻ നോക്കേണ്ട; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഹനാപകടത്തിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചീറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് റിപ്പോർട്ട്

മലക്കപ്പാറയില്‍ വയോധികയെ പുലി കൊന്നു; ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ നോക്കേണ്ടെന്ന് ട്രംപ്, ഹോര്‍മൂസില്‍ കരുതലോടെ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ

SCROLL FOR NEXT